ന്യൂഡൽഹി: നിരോധിത പോപുലർഫ്രണ്ടിന്റെ (പി.എഫ്.ഐ) നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ഏഴു സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധന നടത്തി.
കോട്ട ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളിലും മധോപുർ, ഭിൽവാര, ബുന്ദി, ജയ്പുർ ജില്ലകളിൽ ഒരോ സ്ഥാപനത്തിലുമാണ് പരിശോധന നടത്തിയത്. ഡിജിറ്റൽ ഉപകരണങ്ങൾ, എയർഗൺ, ആയുധങ്ങൾ, മറ്റ് രേഖകൾ എന്നിവ കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 19ന് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധനയെന്ന് എൻ.ഐ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.