Posted On
date_range Updated On
date_range ഹവാല ഇടപാട്; ദാവൂദിന്‍റെ കൂട്ടാളികളെ തിരഞ്ഞ് എൻ.ഐ.എ
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിന്‍റെ കൂട്ടാളികളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക പരിശോധന. നാഗ്പാഡ, ഗൊരേഗാവ്, ബൊറിവാലി, സാന്‍റക്രൂസ്, മുബ്ര, ബേണ്ടി ബസാർ എന്നിവിടങ്ങളിലാണ് ഹവാല ഇടപാടുകളിൽ ഉൾപ്പെട്ടവർക്കായി തിങ്കളാഴ്ച തിരച്ചിൽ നടന്നത്.
ദാവൂദുമായി അടുപ്പമുള്ള ഹവാല ഇടപാടുകാർക്കും മയക്കുമരുന്ന് കച്ചവടക്കാർക്കുമെതിരെ ഫെബ്രുവരിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് എൻ.െഎ.എ അറിയിച്ചു. ദാവൂദുമായി അടുത്ത് ബന്ധമുള്ള ഒരാളെ എൻ.െഎ.എ പിടികൂടിയതായും ചില രേഖകൾ കണ്ടെടുത്തതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.