Posted On
date_range Updated On
date_range തമിഴ്നാട്ടിലെ എൻ.െഎ.എ റെയ്ഡിനെ വിമർശിച്ച യുവാവ് അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.െഎ.എ) നടത്തുന്ന തുടർ റെയഡുകളെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തിരുവാരൂർ ജില്ലയിലെ മുത്തുപേട്ട മുഹമ്മദീയ സ്ട്രീറ്റിലെ എം. താജ് എന്ന താജുദീൻ (39) ആണ് പിടിയിലായത്.
കേന്ദ്ര സർക്കാറിെൻറ നിർദേശാനുസരണമാണ് എൻ.െഎ.എ മുസ്ലിംകളെ ലക്ഷ്യംവെച്ച് നീങ്ങുന്നതെന്നും ഇതിനെതിരെ ജമാഅത്തുകൾ പ്രതികരിക്കുന്നില്ലെന്നുമാണ് താജുദീെൻറ പോസ്റ്റിൽ പറയുന്നത്. വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ ദിനേഷ്കുമാറിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് മുത്തുപേട്ട പൊലീസ് കേസെടുത്തത്.
വർഗീയ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കൽ (െഎ.പി.സി 153), സാമുദായിക സ്പർധയുണ്ടാക്കൽ (െഎ.പി.സി 153 എ) വകുപ്പുകൾ പ്രകാരമാണ് കേസ്. തിങ്കളാഴ്ച ൈവകീട്ട് തിരുത്തുറപൂണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.