Posted On
date_range Updated On
date_range ഐസിസ് കേസിൽ മൂന്ന് മലയാളികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം
ന്യൂഡൽഹി: ഐസിസ് കേസിൽ മൂന്ന് മലയാളികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. മലപ്പുറത്തെ മുഹമ്മദ് അമീൻ, കണ്ണൂരിലെ മിസ്അബ് അൻവർ, കൊല്ലം ഒാച്ചിറയിലെ റഇൗസ് റശീദ് എന്നിവർക്കെതിരെഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനൽ ഗൂഢാലോചന, ഇന്ത്യാ ഗവൺമെൻറിനെതിരായ യുദ്ധം ചെയ്യൽ എന്നിവയും യു.എ.പിഎയുടെ വിവിധ വകുപ്പുകളും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
ടെലഗ്രാം, ഇൻസ്റ്റാഗ്രാം, ഹൂപ് തുടങ്ങങിയ വിവിധ സാമൂഹിക മാധ്യമങ്ങളിൽ ഐസിസ് പ്രചാരണത്തിന് ചാനലുകൾ നടത്തിയെന്നും ഐസിസിലേക്ക് പുതിയ റിക്രൂട്ട്മെൻറ് ലക്ഷ്യമിട്ടായിരുന്നു ഇതെന്നും കുറ്റപത്രത്തിലുണ്ട്. ഇവർ മൂവരും െഎസിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും എൻ.ഐ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.