പാക്കിസ്താൻ കമാൻഡർക്ക് സുപ്രധാന വിവരം കൈമാറിയെന്ന കേസിൽ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ഉബൈദ് മാലികിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാക്കിസ്താൻ ആസ്ഥാനമായുള്ള കമാൻഡറിന് കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻ.ഐ.എ പറഞ്ഞു. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിക്ക് പങ്കുള്ളതായി കാണിക്കുന്ന വിവിധ കുറ്റകരമായ രേഖകളും പ്രതിയുടെ പക്കൽ നിന്ന് എൻ.ഐ.എ കണ്ടെടുത്തു.
കഴിഞ്ഞ വർഷം ജൂൺ 21നാണ് എൻ.ഐ.എ സ്വമേധയാ കേസെടുത്തത്. വിവിധ നിരോധിത ഭീകര സംഘടനകളുടെ കേഡറുകൾ പാകിസ്താൻ ആസ്ഥാനമായുള്ള അവരുടെ കമാൻഡർമാരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനകളുമായി ബന്ധപ്പെട്ടതാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.