Posted On
date_range Updated On
date_range തീവ്രവാദ ബന്ധം: ബി.ജെ.പി പിന്തുണയുള്ള മുൻ സർപഞ്ച് അറസ്റ്റിൽ
ന്യൂഡൽഹി: കശ്മീരിൽ തീവ്രവാദികൾക്ക് ആയുധം എത്തിച്ചുനൽകുന്നതിൽ പങ്കെുണ്ടെന്നാരോപിച്ച് ഷോപിയാൻ മുൻ സർപ ഞ്ചിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ചു ജയിച്ച ഷോപിയാനിലെ താരിഖ് അഹ്മദ് മിർ (36) ആണ് അ റസ്റ്റിലായത്.
ജനുവരിയിൽ ഹിസ്ബുൽ മുജാഹിദീൻ അംഗത്തോടൊപ്പം കാറിൽ യാത്ര ചെയ്യവേ പിടിയിലായ ജമ്മു കശ്മീർ ഡി.വൈ.എസ്.പി ദേവീന്ദർ സിങ്ങിനെയും കൂട്ടാളിയെയും ചോദ്യംചെയ്തപ്പോഴാണ് താരിഖിെൻറ പങ്ക് വ്യക്തമായതെന്ന് എൻ.ഐ.എ പറഞ്ഞു. ഫെബ്രുവരിയിൽ ഇയാളുടെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.
2011ലാണ് ബി.ജെ.പി പിന്തുണയോടെ താരിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി 2018 ൽ ജില്ലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. തെക്കൻ കശ്മീരിലെ 20,000 ത്തോളം പഞ്ചായത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.