ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ 10 ലക്ഷം രൂപ പ്രഖ്യാപിച്ച്​ എൻ.ഐ.എ

ന്യൂഡൽഹി: ഇസ്രായേൽ എംബസി ആക്രമണത്തെ കുറിച്ച്​ വിവരങ്ങൾ നൽകുന്നവർക്ക്​ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്​ എൻ.ഐ.എ. ചൊവ്വാഴ്​ച വൈകീട്ടാണ്​ എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്​. ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഫോൺ നമ്പറിലൂടേയുമാണ്​ വിവരങ്ങൾ നൽകേണ്ടതെന്നും എൻ.ഐ.എ അറിയിച്ചിട്ടുണ്ട്​. പ്രതികളുടെ അറസ്​റ്റിലേക്ക്​ നയിക്കുന്ന വിവരം നൽകുന്നവർക്കാണ്​ 10 ലക്ഷം രൂപ നൽകുക.

ജനുവരി 30നാണ്​ ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക്​ നേരെ ആക്രമണമുണ്ടായത്​. ചെറിയ സ്​ഫോടനമായിരുന്നു നടന്നത്​. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലാണ്​ ആക്രമണമുണ്ടായത്​ ഇതിൽ മൂന്ന്​ കാറുകളുടെ ചില്ലുകൾ തകർന്നുവെന്നും ഡൽഹി പൊലീസ്​ അറിയിച്ചിരുന്നു.

സ്​ഫോടനത്തിന്​ പിന്നാലെ എല്ലാ വിമാനത്താവളങ്ങൾക്കും സി.ഐ.എസ്​.എഫ്​ ജാഗ്രത നിർദേശം നൽകിയിരുന്നു. സർക്കാർ ഓഫീസുകളുടെ സുരക്ഷ വർധിപ്പിക്കാനും നിർദേശിച്ചു. സംഭവത്തിന്​ പിന്നാലെ എംബസി ജീവനക്കാർ സുരക്ഷിതരാണെന്ന്​ ഇസ്രായേലും അറിയിച്ചു.

Tags:    
News Summary - NIA Announces Rs 10 Lakh Reward For Arrest of Israel Embassy Blast Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.