സിദ്ധരാമയ്യ ഇനി കസബ്​ ജയന്തിയും ആഘോഷിക്കുമെന്ന്​ കേന്ദ്രമന്ത്രി 

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ്​ ജയന്തിയും അഘോഷിക്കുമെന്ന്​ കേന്ദ്രമ​​ന്ത്രി അനന്ത്​ കുമാർ ഹെഗ്​ഡ. ഇപ്പോൾ അദ്ദേഹം ടിപ്പു ജയന്തി ആഘോഷിച്ചു. വൈകാതെ തന്നെ കസബ്​ ജയന്തിയുടെ ആഘോഷിക്കുമെന്ന്​ ഹെഗ്​ഡ പറഞ്ഞു ബെൽഗാവിയിലെ പൊതുചടങ്ങിനിടെയായിരുന്നു സിദ്ധരാമയ്യക്കെതിരെ ഹെഗ്​ഡ രംഗത്തെത്തിയത്​്.

കർണാടകയിലെ കിട്ടുർ ചിന്നമ്മ ആഘോഷത്തെ സിദ്ധരാമയ്യ തിരസ്​കരിച്ചതെന്തുകൊ​ണ്ടെന്നും അ​ദ്ദേഹം ചോദിച്ചു. കർണാടകയുടെ ചരിത്രവുമായും സംസ്​കാരവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്​ കിട്ടുർ ചിന്നമ്മ ആഘോഷമെന്നും ഹെഗ്​ഡ പറഞ്ഞു. 

കർണാടകയിൽ ക്രിമനിലുകളുടെ താവളമാവുകയാണ്​. എകദേശം 9 ലക്ഷം ബംഗ്ലാദേശ്​ അഭയാർഥികളാണ്​ സംസ്ഥാനത്തുള്ളത്​. ബംഗളൂരു, ബെൽഗാം, ബീജാപൂർ, ഹൂബ്ലി, ധർവാദ്​ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിങ്ങൾക്കവരെ കാണാം. അവർ ചിലപ്പോൾ നിങ്ങളുടെ കാലുകൾക്കടിയിൽ ബോംബ്​ സ്ഥാപിക്കുമെന്ന മുന്നറിയിപ്പും ഹെഗ്​ഡ നൽകി.

അഞ്ച്​ തവണ ഉത്തര കർണാടകയിൽ നിന്ന്​ പാർലമ​​​െൻറിലെത്തിയ നേതാവാണ്​ ​ഹെഗ്​ഡ. 2015 മുതൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി ഹെഗ്​ഡ രംഗത്തെത്തിയര​ുന്നു.

Tags:    
News Summary - Next, Siddaramaiah will celebrate 'Ajmal Kasab Jayanti': Anantkumar Hegde-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.