ന്യൂഡൽഹിക: ബി.ജെ.പി നേതാവും ഹിമാചൽ പ്രദേശ് എം.എൽ.എയുമായ വിശാൽ നെഹ്റിയക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഒഷിൻ ശർമ രംഗത്ത്. തന്നെ വിശാൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നെന്ന് ഒഷിൻ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 11 മിനിറ്റ് നീണ്ട വിഡിയോയിലാണ് ഒഷിൻ ആരോപണങ്ങളുന്നയിച്ചത്. ഹിമാചൽ പ്രദേശ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥ കൂടിയാണ് ഒഷിൻ. ഈ വർഷം ഏപ്രിൽ 26നാണ് ഇരുവരും വിവാഹിതരായത്. തന്നെ വിശാൽ പലകുറി മർദിച്ചിട്ടുണ്ടെന്ന് ഒഷിൻ ആരോപിച്ചു.
''തനിക്ക് കോവിഡ് ബാധിച്ചപ്പോൾ അവർ വീട്ടിൽ നിന്നും പുറത്താക്കി. തനിക്ക് വിവാഹ സമയത്ത് 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വർണമാലയും നൽകിയിരുന്നു. പക്ഷേ ഭർത്താവ് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു.
തനിക്ക് ഭർത്താവിനെ കോളജ് കാലം മുതൽ അറിയാം. അന്നുതൊട്ടേ അദ്ദേഹം ഉപദ്രവിക്കുമായിരുന്നു. അതിനെത്തുടർന്ന് ബന്ധം ഉപേക്ഷിച്ചു. പിന്നീട് 2019ൽ എം.എൽ.എയായപ്പോൾ വിശാൽ തന്നോട് വിവാഹാഭ്യർഥന നടത്തിയപ്പോൾ ആത്മാർതമാണെന്ന് വിശ്വസിച്ചു. തെൻറയും കുടുംബത്തിെൻറയും സുരക്ഷക്കായാണ് ഈ വിഡിയോ ചെയ്യുന്നത്'' -ഒഷിൻ പറഞ്ഞു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ വിശാൽ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.