ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ നിന്ന് പണം വിതറുമെന്ന് വ്യാജ വാർത്ത നൽകിയ കന്നട ചാ നലിന് വാർത്താ വിതരണ മന്ത്രാലയം നോട്ടീസയച്ചു. പബ്ലിക് ടി.വി എന്ന ചാനലിനാണ് പ്രക്ഷേപണം നിരോധിക്കാതിരിക്കാ ൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് നോട്ടീസയച്ചത്.
പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നോട്ട് വിതരണം ചെയ്യുമെന്ന ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ’പണം വാരാൻ’ തയാറായി വീടുകളിൽ നിന്ന് പുറത്തിറങ്ങി ഹെലികോപ്റ്ററും നോക്കി നിന്നത്.
എന്നാൽ, ഹെലികോപ്റ്ററിൽ പണം വിതറുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ‘ഹെലികോപ്റ്റർ മണി’ വഴി സാധിക്കുമെന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിെൻറ പ്രസ്താവനയാണ് വ്യാജ വാർത്തയായി അവതരിപ്പിക്കപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ നോട്ടുകൾ അച്ചടിച്ച് ജനങ്ങളിലെത്തിച്ച് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുകയെന്ന മിൽട്ടൺ ഫ്രീഡ്മാൻ എന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞെൻറ ആശയമാണ് ‘ഹെലികോപ്റ്റർ മണി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.