കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം ; മാതാപിതാക്കളെ കണ്ടെത്തി

അഹമ്മദാബാദ് : ചികിത്സക്ക് പണമില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ പാടത്ത് ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്തി . മഞ്ജുള ബജാനിയേയും ശൈലേഷിനെയുമാണ് പൊലീസ് പിടികൂടിയത് . കഴിഞ്ഞ ദിവസമാണ് സബർക്കണ്ട ജില്ലയിലെ ഗംഭോയി എന്ന ഗ്രാമത്തിൽ ഒരു പാടത്തു നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത് .


ജനിച്ച് മൂന്നുമണിക്കൂർ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ സ്ഥലമുടമയായ ജിതേന്ദ്രസിംഗ് ആണ് രക്ഷിച്ചത്. രാവിലെ പാടത്തു വന്നപ്പോൾ മണ്ണിടയിൽ എന്തോ അനങ്ങുന്നത് കണ്ട് സംശയം തോന്നിയ ജിതേന്ദ്രസിംഗ് അടുത്തുള്ളവരെ വിളിച്ച് മണ്ണുനീക്കി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കൈ കാണുന്നത് .


ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള ഹിമ്മത്നഗർ സിവിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു . കുട്ടിയെ ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസവിച്ചതെന്നും ഒരു കിലോ മാത്രമാണ് തൂക്കമുള്ളതെന്നും പരിശോധനയിൽ വ്യക്തമായി . കുട്ടിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു . 

Tags:    
News Summary - newbornrescuedingujaratvillage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.