ന്യൂസിലൻഡിൽ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാൻ അനുമതി; അഭിമാന മുഹൂർത്തമെന്ന് സീന അലി

വെ​ലി​ങ്​​ട​ൺ: ഹി​ജാ​ബ് പൊ​ലീ​സ് യൂ​നി​ഫോ​മി​െൻറ ഭാ​ഗ​മാ​ക്കി ച​രി​ത്രം സൃ​ഷ്​​ടി​ച്ച് ന്യൂ​സി​ല​ന്‍ഡ്. മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.ന്യൂ​സി​ല​ന്‍ഡ് പൊ​ലീ​സ് സേ​ന​യി​ലേ​ക്ക് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ണ്‍സ്​​റ്റ​ബി​ള്‍ സീ​ന അ​ലി​യാ​ണ് രാജ്യത്തെ ഹി​ജാ​ബ്ധാ​രി​യാ​യ ആ​ദ്യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ.

ഹിജാബ് ഉൾപ്പെടെയുള്ള പ്രത്യേക യൂനിഫോം രൂപകൽപന ചെയ്തതിലും 30കാരിയായ സീന മുഖ്യപങ്ക് വഹിച്ചിരുന്നു. തന്റെ പുതിയ ദൗത്യത്തിനു യോജിക്കുന്നും മതനിഷ്ഠ പാലിക്കുന്നതുമായ വസ്ത്രം രൂപകൽപ്പന ചെയ്യാനും ആദ്യമായി അണിയാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് സീന പറഞ്ഞു.

'യൂനിഫോം രൂപകൽപന ചെയ്യുന്ന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ സമുദായത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഈ നീക്കം മറ്റ് സ്ത്രീകൾക്കും സേനയിൽ പ്രവേശിക്കാൻ ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷ' - സീനയെ ഉദ്ധരിച്ച് 'ന്യൂസിലൻഡ് ഹെറാൾഡ്' റിപ്പോർട്ട് ചെയ്യുന്നു.

സേ​ന​യെ കൂ​ടു​ത​ല്‍ ബ​ഹു​സ്വ​ര​മാ​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യാ​ണ് പുതിയ ന​ട​പ​ടി​യെ​ന്ന് ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ സീ​ന അ​ലി​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച്​ ന്യൂ​സി​ല​ന്‍ഡ് പൊ​ലീ​സ് അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച്​​ 2018 മു​ത​ല്‍ യൂ​നി​ഫോ​മി​ല്‍ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​താ​യും പൊ​ലീ​സ് വ്യക്തമാക്കി.

ന്യൂ​സി​ല​ന്‍ഡ്​​ പൊ​ലീ​സി​ലേ​ക്ക്​ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ 50 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്. ഇ​തി​ല്‍ കു​ടി​യേ​റ്റ​ക്കാ​രാ​യി വ​ന്ന പൗ​ര​ന്മാ​രും ഉ​ള്‍പ്പെ​ടു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന ഗ്ലോ​ബ​ല്‍ സി​റ്റി​സ​ൺ റി​പ്പോ​ര്‍ട്ട് ചെ​യ്​​തു.

കഴിഞ്ഞ വർഷം ന്യൂ​സി​ല​ന്‍ഡി​ലെ ക്രൈ​സ്​​റ്റ്​ ച​ര്‍ച്ചിൽ രണ്ട് മസ്ജിദുകളിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 51 പേർ കൊല്ലപ്പെട്ട സംഭവത്തിനു ശേ​ഷ​മാ​ണ് ഫിജി സ്വദേശിയായ സീന പൊ​ലീ​സി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സീനയുടെ ചെറുപ്പത്തിലാണ് കുടുംബം ഫിജിയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറുന്നത്.

പൊലീസ് കോളജിലും പിന്നീട് ജോലിയിലെടുത്തപ്പോഴും മതപരമായി ജീവിക്കാനുള്ള തൻ്റെ അവകാശം ന്യൂസിലൻഡ് പൊലീസ് അംഗീകരിച്ചു തന്നെന്ന് സീന ചൂണ്ടിക്കാട്ടി. കോളജിൽ നമസ്കാരത്തിനുള്ള സൗകര്യവും ഹലാൽ ഭക്ഷണവും ഒരുക്കിയിരുന്നു. നീന്തൽ പരിശീലനത്തിന് നീളൻ വസ്ത്രം ധരിക്കുന്നതിനും അനുവദിച്ചു.

'സമൂഹത്തിൽ സേവനം ചെയ്യാൻ കൂടുതൽ മുസ്ലിം സ്ത്രീകളെ ആവശ്യമുണ്ട്. അവരിൽ ഭൂരിഭാഗവും പൊലീസിനോട് സംസാരിക്കാൻ പോലും ഭയപ്പെടുന്നവരാണ്. ഒരു പുരുഷൻ സംസാരിക്കാൻ വന്നാൽ മുൻവാതിൽ അടച്ച് ശീലമുള്ളവരാണവർ. കൂടുതൽ സ്ത്രീകൾ, കൂടുതൽ വൈവിധ്യമാർന്നവർ മുൻനിരയിലേക്ക് വരുമ്പോൾ നമുക്ക് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും' - സീന പറയുന്നു.

2008ൽ ന്യൂസീലൻഡ് പൊലീസ് യൂനിഫോമിൽ സിഖ് തലപ്പാവ് കൊണ്ടുവന്നിരുന്നു. നെൽസൺ കോൺസ്റ്റബിൾ ജഗ്മോഹൻ മാൽഹി ആയിരുന്നു ഇത് ധരിച്ച ആദ്യത്തെ പൊലീസുകാരൻ.

ബ്രിട്ടണിൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് 2006ലും 2016ൽ സ്കോട്ലൻഡ് പൊലീസും യൂനിഫോം ഹിജാബ് അനുവദിച്ചിരുന്നു. 2004ൽ ആസ്ത്രേലിയയിൽ വിക്ടോറിയ പൊലീസിലെ മഹ സുക്കർ ഹിജാബ് ധരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.