ന്യൂഡൽഹി: അസംഘടിത മേഖലയിൽനിന്ന് ഉൾപ്പെടെയുള്ള തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നതായി റിപ്പോർട്ട്. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, സ്വയംതൊഴിലുകാർ, മറ്റ് കൂലിപ്പണിക്കാർ എന്നിവർക്കുൾപ്പെടെ നിശ്ചിത തുക പെൻഷനായി നൽകുന്ന പദ്ധതി നടപ്പാക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിലെ ഇ.പി.എഫ് പെൻഷൻ പദ്ധതി, ദേശീയ പെൻഷൻ പദ്ധതി എന്നിവക്ക് പുറമെയാകും പുതിയ പദ്ധതി വരിക. നിലവിലെ പെൻഷൻ പദ്ധതികളിലേക്ക് സ്വമേധയാ ആളുകൾ പണമടക്കുകയും 60 വയസ്സിനു ശേഷം നിശ്ചിത തുക പെൻഷനായി ലഭിക്കുകയുമാണ് ചെയ്യുന്നത്. അസംഘടിത മേഖലക്കായി ഇത്തരത്തിൽ അടൽ പെന്‍ഷൻ യോജന, പ്രധാനമന്ത്രി ശ്രംയോഗി മന്ദൻ യോജന എന്നിവയാണുള്ളത്. കർഷകർക്കായി പ്രധാനമന്ത്രി കിസാൻ മന്ദൻ യോജനയുമുണ്ട്. പുതിയ പദ്ധതിയിൽ പ്രത്യേക ജോലിയിൽ ഏർപ്പെടാത്തവർക്കും ചേരാനാകുമെന്നാണ് സൂചന.
സാര്‍വത്രിക പെന്‍ഷന്‍ എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും ഒരു പ്രായമാകുമ്പോള്‍ ഉറപ്പായും ഒരു മിനിമം പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി ഇന്നത്തെ പെന്‍ഷന്‍ വ്യവസ്ഥ സമൂലമായി ഉടച്ചുവാര്‍ക്കേണ്ടി വരും. മുഴുവന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെയും ആദ്യപടിയായി പങ്കാളിത്ത പെന്‍ഷനിലേക്ക് കൊണ്ടുവരികയും അങ്ങനെ പെന്‍ഷന്‍ ബാധ്യത മൂന്നിലൊന്നായി കുറയ്ക്കാനും സാധിക്കും.
വികസിത രാജ്യങ്ങളില്‍ പെന്‍ഷന്‍ എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. സ്വകാര്യമേഖലയിലായാലും, പൊതുമേഖലയിലായാലും, ഇനി സര്‍ക്കാര്‍ സര്‍വീസിലായാലും ഓരോരുത്തരും പെന്‍ഷന്‍ ഫണ്ടുകളില്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം നിക്ഷേപിച്ചിരിക്കണം എന്നത് അവിടങ്ങളില്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കും അല്ലലില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏറ്റവും മിനിമം പെന്‍ഷന്‍ നല്‍കുക എന്നതാണ് ഈ ആശയം. അതായത് പെന്‍ഷന്‍ ഫണ്ടുകളിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, അല്ലെങ്കില്‍ സ്വന്തം സംഭാവന കൊണ്ട് മിനിമം പെന്‍ഷന് അര്‍ഹത ഇല്ലാത്തവര്‍ക്കുപോലും മിനിമം പെന്‍ഷന്‍ നല്‍കുക എന്നതാണ് സാര്‍വത്രിക പെന്‍ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പെൻഷൻ വ്യവസ്ഥ കോളനി വാഴ്ചയുടെ തുടർച്ചയാണ്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു എന്നു മാത്രമല്ല അവരുടെ ശമ്പളവും കുറവായിരുന്നു. മറ്റൊരു സംഗതി ആയുർദൈർഘ്യമാണ്. 1951 സെൻസസ് പ്രകാരം ആയുർദൈർഘ്യം 32 വയസ്സായിരുന്നു. സർക്കാർ ജോലിയിൽനിന്ന് വിരമിക്കുന്നവർ ശരാശരി അഞ്ചുമുതൽ എട്ടുവർഷം വരെയൊക്കെയേ ജീവിക്കുമായിരുന്നുള്ളു എന്നർഥം. കുറഞ്ഞ ശമ്പളത്തിൽനിന്ന് പിടിച്ചുമാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തിൽനിന്ന് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ സാഹചര്യമിതാണ്.
പെൻഷൻ കാര്യമായ ഒരു ബാധ്യത അല്ലാതിരുന്ന സാഹചര്യം പാടേ മാറി. സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. ആയുർദൈർഘ്യം വർധിച്ചുവർധിച്ച് 73 വയസ്സായി. ഇതിന്റെയൊക്കെ ഫലമായി 30 വർഷം ശമ്പളം വാങ്ങിക്കൂട്ടിയവർക്ക് 30ഉം ചിലപ്പോൾ 40ഉം വർഷം അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയും ക്ഷാമബത്തയും പെൻഷൻ പരിഷ്കരണവും നൽകേണ്ടിവരുന്നു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ അഞ്ചും ആറും ഇരട്ടിയൊക്കെയാണ് ചിലർ പെൻഷനായി കൈപ്പറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.