Posted On
date_range Updated On
date_range അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ സമ്പർക്ക വിലക്ക്; യാത്രാമാർഗ നിർദേശം പുതുക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസത്തെ സമ്പർക്ക വിലക്ക് നിർബന്ധമാക്കി കേന്ദ്ര സർക്കാർ മാർഗ നിർദേശം. വിമാനത്തവളത്തിലെ ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം കോവിഡ് നെഗറ്റീവ് ആണെങ്കിലും വീടുകളിൽ ഏഴു ദിവസം സമ്പർക്ക വിലക്ക് നിർബന്ധം. ജനുവരി 11 (ചൊവ്വാഴ്ച) മുതലാണ് ഇത് നിലവിൽ വരിക.
- യാത്ര പുറപ്പെടുന്നതിന് മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപത്രവും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലവും അപ്‌ലോഡ് ചെയ്യണം.
- ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം.
- ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണം. പരിശോധനക്ക് എയര്‍ സുവിധ പോര്‍ട്ടിലില്‍ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കണം.
- ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാരില്‍ നിന്ന് രണ്ട് ശതമാനം വീതം ആളുകളെ ഇടവിട്ട് ആർ.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാക്കും.
- പരിശോധന ഫലം പോസിറ്റീവ് ആണെങ്കില്‍ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും.
- ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണം. എട്ടാമത്തെ ദിവസം പരിശോധിച്ച് ഫലം നെഗറ്റീവ് ആണെങ്കില്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.
ഇവയാണ് ഹൈ റിസ്‌ക് രാജ്യങ്ങൾ
യു.കെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാവേ, ടാന്‍സാനിയ, ഹോങ്കോങ്, ഇസ്രായേല്‍, കോംഗോ, എത്യോപ്യ, കസാഖിസ്ഥാന്‍, കെനിയ, നൈജീരിയ, തുനീഷ്യ, സാംബിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.