Posted On
date_range Updated On
date_range പുതിയ രാഷ്ട്രീയ സഖ്യ സാധ്യത: ചന്ദ്രശേഖർ റാവു പര്യടനം തുടങ്ങി
ഹൈദരാബാദ്: പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിക്കുന്നതിനുളള സാധ്യത തേടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ദേശീയ പര്യടനത്തിന് തുടക്കമിട്ടു.
ബി.ജെ.പിയും കോൺഗ്രസുമില്ലാത്ത സഖ്യത്തിനാണ് റാവു ശ്രമം തുടങ്ങുന്നത്. ആം ആദ്മി പാർട്ടിയുമായാണ് ആദ്യം ചർച്ച നടത്തുക.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ റാവു ഡൽഹിയിലേക്ക് തിരിച്ചു. പര്യടനത്തിൽ മറ്റു പ്രമുഖരെയും അദ്ദേഹം കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.