ബംഗളൂരൂവിൽ നാലു കോടിയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു

ബംഗ​ളൂരു: ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്​ഡിൽ ​നാല്​ കോടി രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രണ്ട്​ വ്യക്​തികളിൽ നിന്നാണ്​ ആദായ നികുതി വകുപ്പ്​ ഇത്രയും തുക പിടിച്ചെടുത്തത്​. നഗരത്തിലെ എഞ്ചീനയറുടെയും കോൺട്രാക്​ടറുടെയും വീടുകളിലായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്​.

പിടിച്ചെടുത്തവയിൽ കൂടുതലും 2000 രൂപയുടെ നോട്ടുകളാണ്.​ കുറച്ച്​ 100 രൂപയുടെയും പഴയ 500 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതിനൊടപ്പം ​തന്നെ സ്വർണ്ണ ബിസ്​കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്​.

ഏറ്റവും കൂടുതൽ പുതിയ നോട്ടുകൾ പിടിച്ചെടുത്ത റെയ്​ഡാണ്​ ആദായ നികുതി വകുപ്പ്​ ഇപ്പോൾ നടത്തിയിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ചില ബാങ്കുകൾ നിരീക്ഷണത്തിലാണെന്ന്​ ആദായനികുതി വകുപ്പിലെ ഉദ്യോഗ്​സഥൻ അറിയിച്ചു.

റെയ്​ഡ്​ നടന്ന സ്​ഥലങ്ങളിൽ നിന്ന്​ നിരവധി ​തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്​. ഇത്​ പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി എത്തിച്ചതാ​െണന്ന്​ ആദായ നികുതി വകുപ്പ്​ സംശയിക്കുന്നു.

Tags:    
News Summary - New notes worth over Rs 4 crore seized in I-T raids in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.