ന്യൂഡൽഹി: പ്രസവാവധി ദീർഘിപ്പിച്ച് സർക്കാർ കൊണ്ടുവന്ന നിയമം സ്ത്രീകൾക്ക് തിരിച്ചടിയായോ? നിയമം തൊഴിൽപരമായി വിപരീത ഫലം ഉണ്ടാക്കിയെന്ന് സർവേ.
ചെറുകിട വ്യവസായങ്ങളിലും സ്റ്റാർട്ട് അപ് സംരംഭങ്ങളിലും സ്ത്രീകളെ ജോലിക്ക് എടുക്കുന്നതു കുറഞ്ഞുവെന്നാണ് ടീം ലീസ് സർവിസസ് ലിമിറ്റഡ് നടത്തിയ സർവേയിൽ പറയുന്നത്. 18 ലക്ഷം വരെ വനിതകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും സർവേ വിശദീകരിക്കുന്നു.
ഒൗപചാരിക തൊഴിലുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം നാലിലൊന്നു മാത്രമായി ചുരുങ്ങിയ പശ്ചാത്തലത്തിൽതന്നെയാണ് പുതിയ കണക്കുകൾ. വ്യോമയാനം, വിവര സാേങ്കതികരംഗം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഇ-കൊമേഴ്സ് തുടങ്ങി വിവിധ രംഗങ്ങളിൽനിന്നായി 300 തൊഴിൽദായകർക്കിടയിൽ നടത്തിയ സർവേയാണ് ഇത്തരമൊരു വിവരം നൽകുന്നത്. പ്രസവാവധിക്കാലം ദീർഘിപ്പിച്ചതിനെ പ്രഫഷനൽ മികവുള്ള കമ്പനികൾ അംഗീകരിക്കുന്നു. എന്നാൽ, ചെറുകിട, ഇടത്തരം കമ്പനികൾ അപ്രഖ്യാപിതമായി സ്ത്രീകളുടെ നിയമനം നിരുത്സാഹപ്പെടുത്തുന്നുവെന്ന് സർവേയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.