ന്യൂഡൽഹി: മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പൊതുപരിപാടികളിൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപത്ത് എത്തണമെങ്കിൽ പ്രത്യേക സുരക്ഷ വിഭാഗത്തിെൻറ കടുത്ത പരിശോധനക്ക് വിധേയമാകണം. പ്രധാനമന്ത്രി മുെമ്പങ്ങുമില്ലാത്ത സുരക്ഷ ഭീഷണി നേരിടുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിേപ്പാർട്ടിനെത്തുടർന്നാണ് നടപടി. പ്രധാനമന്ത്രിയുടെ റോഡ് േഷാകളുെട എണ്ണം കുറക്കാനും സുരക്ഷ വിഭാഗം ഉപദേശിച്ചു.
സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ തയാറാക്കി. പൊതുപരിപാടികളിൽ മോദിയുടെ സമീപത്തേക്ക് പ്രവേശനം നിയന്ത്രിക്കും. സന്ദർശിക്കുന്ന സ്ഥലങ്ങളിൽ 15 ദിവസം മുമ്പ് മുതൽ സുരക്ഷ പരിശോധന കർശനമാക്കുെമന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേരേത്ത പ്രഖ്യാപിച്ച പ്രചാരണങ്ങൾ സുരക്ഷയെ ബാധിക്കും. ജനങ്ങൾ കൂടുതൽ അടുത്തെത്തുന്ന റോഡ് ഷോകൾ സുരക്ഷിതമല്ല. പകരം പ്രത്യേകമായുള്ള റാലികൾ സംഘടിപ്പിക്കുന്നതാവും ഉചിതമെന്നും സുരക്ഷ വിഭാഗം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. രാജീവ് ഗാന്ധിെയ വധിച്ച രീതിയിൽ േമാദിയെയും വധിക്കാൻ ആഹ്വാനംചെയ്യുന്ന കത്ത് മാവോവാദികളിൽനിന്ന് പിടിച്ചെടുത്തതായി ജൂൺ ഏഴിന് പൊലീസ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.