മഹാരാഷ്​​ട്രയിൽ ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രിപദം പങ്കിടും; പുതിയ സർക്കാറുണ്ടാക്കുമെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: മഹാരാഷ്​ട്രയിൽ ബി.ജെ.പിയും ശിവസേനയും ചേർന്ന്​ പുതിയ സർക്കാർക്കാറുണ്ടാക്കുമെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അത്തേവാല. ഇരു പാർട്ടികളും മുഖ്യമന്ത്രിപദം പങ്കിട്ടാവും പുതിയ സർക്കാറുണ്ടാക്കു​ക. ഇതിനുള്ള ചർച്ചകൾക്ക്​ തുടക്കം കുറിച്ചുവെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇക്കാര്യം ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവി​സിനോട്​ ചർച്ച ചെയ്​തു. നരേന്ദ്ര മോദിയുമായി വൈകാതെ സംസാരിക്കുമെന്നും റിപബ്ലിക്കൻ പാർട്ടി നേതാവായ അത്തേവാല പറഞ്ഞു. മറാത്ത സംവരണ പ്രശ്​നവും ടൗ​ട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രശ്​നങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​ മോദിയെ പ്രശംസിക്കുകയും ചെയ്​തിട്ടുണ്ട്​. ഇതാണ്​ മഹാരാഷ്​ട്രയിൽ ബി.ജെ.പി-ശി​വസേന സഖ്യസർക്കാർ രൂപീകരിക്കാൻ പറ്റിയ സമയമെന്ന്​ അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - New govt can be formed in Maha by sharing CM's post with Shiv Sena: Athawale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.