അന്തർസംസ്ഥാന യാത്ര: റെഡ്സോൺ ജില്ലകളിൽനിന്ന്​ വരുന്നവരെ നിരീക്ഷണത്തിലാക്കും

ബംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽനിന്ന്​ കേരളത്തിലേക്ക് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് മാർഗനിർേദശം കേരള സർക്കാർ പുറത്തിറക്കി. 

മാർഗനിർദേശങ്ങൾ:
-മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽനിന്ന്​ വരുന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം.

-ഗർഭിണികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 14 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് വീട്ടിൽ നിരീക്ഷണം.

-പാസില്ലാതെ വരുന്നവരെ  നിർബന്ധിത നിരീക്ഷണത്തിലാക്കും (റെഡ് സോൺ ജില്ലയിൽനിന്നല്ല വരുന്നതെങ്കിൽ കൂടി സർക്കാർ ക്വാറൻറൈൻ നിർബന്ധം).

- മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽനിന്ന്​ വരുന്നവർക്ക് ആവശ്യമെങ്കിൽ തുക നൽകി പ്രത്യേക താമസ സൗകര്യത്തിലേക്ക് മാറാം. അത്തരം കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും താൽപ്പര്യമുള്ളവരെ ഹോട്ടലുകളിലേക്ക് ഉൾപ്പെടെ മാറ്റുക. ഇതി​െൻറ തുക സ്വയം വഹിക്കണം.

-റെഡ് സോൺ ജില്ലകളിൽനിന്ന്​ വരുന്നവരെ അവർ എത്തുന്ന സ്വന്തം ജില്ലയിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. അതിർത്തി കടക്കുമ്പോൾ കേന്ദ്രത്തി​െൻറ വിലാസം ഇവർക്ക് കൈമാറും. 

അതാത് ജില്ല കലക്​ടർമാർക്ക് താൽപ്പര്യപ്രകാരം സർക്കാർ സംവിധാനം ഉപയോഗിച്ച് ഇവരെ അതിർത്തിയിൽനിന്ന്​ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്. സ്വന്തം വണ്ടിയിലും നിരീക്ഷണ കേന്ദ്രത്തിലേക്ക് ഇവർക്ക് പോകാം. കേന്ദ്രത്തിലേക്ക് എത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകും.

Tags:    
News Summary - new conditions for coming to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.