ഗര്‍ഭസ്ഥശിശു അപകടത്തില്‍ മരിച്ചതിന് 1.52 ലക്ഷം നഷ്ടപരിഹാരം

താനെ: റോഡപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ കല്‍പണിക്കാരന് 1.52 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ളെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ്. ഭീവണ്ടിയിലെ പ്രകാശ് ബാലു ദണ്ഡേകറിന്‍െറ ഭാര്യ തായ് പ്രകാശ് ദണ്ഡേകറാണ് 2007 ജനുവരി 27ന് റോഡപകടത്തില്‍ മരിച്ചത്. ബന്ധുവിനോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ഗര്‍ഭിണിയായ തായ് പ്രകാശ് ദണ്ഡേകര്‍.

ഗര്‍ഭസ്ഥശിശുവിന് 16-18 ആഴ്ച വളര്‍ച്ചയത്തെിയിരുന്നു. എതിര്‍ദിശയില്‍നിന്നുവന്ന കാറുമായി ഇടിച്ച ബൈക്ക് ഒരു ടെംപോയുമായും ഇടിച്ച് മറിയുകയായിരുന്നു. ബന്ധുവും അപകടത്തില്‍ മരിച്ചു. ടൊയോട്ട കാര്‍ ഉടമയായ നീല്‍കമല്‍ പ്ളാസ്റ്റിക്സിലെ നയന്‍ എസ്. പരേഖ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ടെംപോ ഡ്രൈവര്‍ അഹ്മദ് ഖുദ്റത്ത് ഖാന്‍, ടെംപോ ഉടമ റഈസ് ചോതന്‍ ഭക്ഷ് ഖുറേഷി എന്നിവരാണ് കേസിലെ പ്രതികള്‍.

ഇവര്‍ സംയുക്തമായാണ് 1.52 ലക്ഷം രൂപയും നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്ത 2012 ജനുവരി മുതലുള്ള ഒമ്പത് ശതമാനം പലിശയും പ്രകാശ് ബാലു ദണ്ഡേകറിന് നല്‍കേണ്ടത്. 

Tags:    
News Summary - new born baby death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.