രാജ്യത്ത്​ 24 മണിക്കൂറിനിടെ 5609 പുതിയ രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുന്നത്​ ആശങ്കയുയർത്തുന്നു. 24 മണിക്കൂറിനിടെ 5609 കേസുകളാണ്​ രാജ്യത്ത്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. ഇത്​ രണ്ടാംതവണയാണ്​ ഇത്രയേറെ കേസുകൾ ഒരുദിവസം രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി. മരണം 3,435ഉം.  

45,299 ആളുകൾ രോഗമുക്​തി നേടിയതായും കേന്ദ്ര ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. 40 ശതമാനമാണ്​ ഇന്ത്യയിലെ രോഗമുക്​തി നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. ഏഴുശതമാനത്തിൽ താഴെ രോഗികൾക്കു മാത്രമാണ്​ ആശ​ുപത്രിസഹായം വേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത്​ രണ്ടാഴ്​ചക്കിടെ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇരട്ടിവർധനവാണ്​ രേഖപ്പെടുത്തുന്നത്​.

ഏറ്റവും കൂടുതൽ രോഗികളുള്ളത്​ മഹാരാഷ്​ട്രയിലാണ്​. ആകെ രോഗികളുടെ എണ്ണം 40000ത്തിലേക്ക്​ കടക്കുകയാണിവിടെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരുടെ ജീവൻ കൂടി പൊലിഞ്ഞതോടെ ആകെ മരണം 1390 ആയി. തമിഴ്​നാട്​, ഗുജറാത്ത്​, ഡൽഹി, രാജസ്​ഥാൻ, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളാണ്​ രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്​. അതിൽ തമിഴ്​നാട്ടിലും ഗുജറാത്തിലും ഡൽഹിയിലും രോഗബാധിതരുടെ എണ്ണം 10,000 കടന്നു.

Tags:    
News Summary - new 5609 covid case in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.