രാജ്യത്ത് കോവിഡ് ബാധിതർ 1637; ഇന്നലെ മുതൽ സ്ഥിരീകരിച്ചത് 386 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1637 ആയി ഉയർന്നു. ഇന്നലെ മുതൽ പുതുതായി 386 പേർക്കാണ് രോഗം സ്ഥിരീകരിച്ചത ്. 38 മരണമാണ് ഇതുവരെയുണ്ടായതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മുതൽ കോവിഡ് പോസ ിറ്റീവ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. നിസാമുദ്ദീനിലെ തബ്​ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് പടർന്ന സാഹചര്യത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

തബ്​ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1800 പേരെയാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്നത്. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് രാജ്യത്താകെയുള്ള പ്രതിഭാസമല്ലെന്നും ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. 47,951 ടെസ്റ്റുകളാണ് രാജ്യത്താകെ നടത്തിയത്.

മാർച്ച് 10ന് 50 കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. മാർച്ച് 20ഓടെ ഇത് 196 ആയി ഉയർന്നു. മാർച്ച് 31ഓടെ 1397 ആയും ഉയർന്നു. അതേസമയം, 132 പേർ കോവിഡിൽ നിന്ന് മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - new 386 case in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.