ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചുകൊണ്ടിരിക്കേ ൈസന്യത്തെയും അവരുടെ ത്യാഗ ങ്ങളെയും രാഷ്ട്രീയവത്കരിക്കുന്ന മോദി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്ര തിപക്ഷ പാർട്ടികൾ രംഗത്തുവന്നു. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിട്ടും സർവകക്ഷി യോഗം വി ളിച്ചുകൂട്ടാത്ത പ്രധാനമന്ത്രി നരേന്ദ്ര േമാദിയുടെ നടപടി ന്യൂഡൽഹിയിൽ ചേർന്ന 21 പ്രത ിപക്ഷ പാർട്ടികളുടെ യോഗം ചോദ്യം ചെയ്തു.
പുൽവാമ ഭീകരാക്രമണത്തിെൻറയും അതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിെൻറയും പാക് തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ 21 പാർട്ടികൾ പാർലമെൻറ് അനക്സിൽ യോഗം ചേർന്നത്.
ദേശസുരക്ഷ സങ്കുചിത രാഷ്്ട്രീയ പരിഗണനകൾക്ക് അതീതമാകണമെന്ന് യോഗം തയാറാക്കിയ സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ ജനാധിപത്യത്തിൽ ചിരപരിചിതമായ സർവകക്ഷി യോഗം വിളിച്ചുകൂട്ടാനും പ്രധാനമന്ത്രി തയാറായിട്ടില്ല. സായുധ സേനയുടെ ത്യാഗത്തെ ഭരണകക്ഷി നേതാക്കൾ രാഷ്ട്രീയവത്കരിക്കുന്നത് അങ്ങേയറ്റം േവദനിപ്പിക്കുന്നതാണ്.
പാകിസ്താൻ സ്പോൺസർ ചെയ്ത ജയ്ശെ മുഹമ്മദ് തീവ്രവാദികൾ പുൽവാമയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച യോഗം പാകിസ്താനിൽ കടന്നാക്രമിച്ച ഇന്ത്യൻ വ്യേമസേനയുടെ ധീരതയെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്തു. കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച യോഗം ഭീകരതക്കെതിരായ പോരാടുന്ന സായുധ സേനകൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പുതുതായി ഉയർന്നു വരുന്ന സുരക്ഷാ സാഹചര്യത്തിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു. പാകിസ്താൻ തിരിച്ച് നടത്തിയ അതിസാഹസികതയെ പ്രതിപക്ഷ പാർട്ടികൾ അപലപിച്ചു. ഇന്ത്യൻസേനയുടെ ഒാപറേഷനിടയിൽ കാണാതായ വ്യോമ സേന പൈലറ്റിെൻറ സുരക്ഷയിൽ േയാഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ പരമാധികാരവും െഎക്യവും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാ അർഥത്തിലും രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്ന് നേതാക്കൾ മോദി സർക്കാറിനോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷന് പുറമെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാക്കളായ എ.കെ ആൻറണി, ഗുലാം നബി ആസാദ്, അഹ്മദ് പേട്ടൽ, ശരദ്പവാർ (എൻ.സി.പി), ചന്ദ്രബാബു നായിഡു (തെലുഗുദേശം), തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സതീഷ് ചന്ദ്ര മിശ്ര (ബി.എസ്.പി), മനോജ് ഝാ (ആർ.ജെ.ഡി), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി), സുധാകർ റെഡ്ഢി (സി.പി.െഎ), പി.കെ. കുഞ്ഞാലിക്കുട്ടി (ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്), ഡാനിഷ് അലി (ജെ.ഡി.എസ്), ഷിബു സോറൻ (ഝാർഖണ്ഡ് മുക്തി മോർച്ച), ഉപേന്ദ്ര കുഷ്വാഹ (ആർ.എൽ.എസ്.പി) അശോക് കുമാർ സിങ് (ജെ.വി.എം), ജതിൻ റാം മാഞ്ചി (എച്ച്.എ.എം), കോതണ്ഡ റാം (ടി.ജെ.എസ്), കെ.ജി. കെൻയെ (എൻ.പി.എഫ്), ജോസ് കെ. മാണി (കേരള കോൺഗ്രസ്), രാജു ഷെട്ടി (സ്വാഭിമാനി പക്ഷ) എന്നീ പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.