കാഠ്മണ്ഡു: രാജ്യത്ത് അധികമായി ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയ്ക്ക് വിൽക്കുമെന്ന് നേപ്പാൾ. നേപ്പാളിന്‍റെ ആഭ്യന്തര ഊർജ വിപണി ആദ്യമായാണ് അയൽ രാജ്യത്തിന് തുറന്നുകൊടുക്കുന്നത്. ഇതുസംബമ്പന്ധിച്ച് ഇന്ത്യൻ ഊർജ മന്ത്രാലയത്തിൻറെ വിജ്ഞാപനം തിങ്കളാഴ്ച്ച പുറപ്പെടുവിച്ചിരുന്നു. മൊത്തം 39 മെഗാവാട്ട് വൈദ്യുതിയാണ് കൈമാറുക.
ത്രിശൂലി ഹൈട്രോപവർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 24 മെഗാവാട്ടും ദേവിഘട്ട് പവർഹൗസിൽ നിന്നും 15 മെഗാവാട്ടുമാണ് ആദ്യഘട്ടത്തതിൽ കൈമാറുക. ഈ രണ്ടു പവർഹൗസുകളുടെ നിർമ്മാണത്തിലും ഇന്ത്യ നേപ്പാളിനെ സഹായിച്ചിരുന്നു. ധൽകേബാർ-മുസാഫർപുർ 400 കെവി ലൈനിലൂടെയാണ് വൈദ്യുതി ഇന്ത്യയിൽ എത്തിക്കുക.
തമാകോഷി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി 456 മെഗാവാൾട്ട് വൈദ്യുത ഉൽപ്പാദനം ആരംഭിച്ചതോടെയാണ് നേപ്പാൾ അധിക വൈദ്യുതി ഉത്പ്പാദക രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന രാത്രി ഏഴുമുതൽ എട്ടുവരെയുള്ള സമയത്ത് 1500 മെഗാവാട്ടാണ് നേപ്പാളിന് ആവശ്യമായി വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.