തെരഞ്ഞെടുപ്പ്​: നേപ്പാൾ അതിർത്തികൾ അടച്ചു

കാഠ്​മണ്ഡു: തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ഇന്ത്യയും ചൈനയുമായുമുള്ള കര അതിർത്തികൾ അടച്ച്​ നേപ്പാൾ. പ്രവിശ്യ, പാർലമ​െൻററി തെരഞ്ഞെടുപ്പുകൾക്ക്​ മുന്നോടിയായാണ്​ നേപ്പാൾ അതിർത്തികൾ അടച്ചത്​.  തെരഞ്ഞെടുപ്പുകൾ രാഷ്​ട്രീയ സ്ഥിരത രാജ്യത്തിന്​ നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

രണ്ട്​ ഘട്ടമായാണ്​ നേപ്പാളിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇതിൽ ഒന്നാം ഘട്ടം നവംബർ 26നും രണ്ടാം ഘട്ടം ഡിസംബർ ഏഴിനുമാണ്​ നടക്കുക. ജനാധിപത്യത്തിലേക്കുള്ള നേപ്പാളി​​െൻറ മാറ്റത്തി​​െൻറ തുടക്കമായാണ്​ തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്​. 2006ൽ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളിൽ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന്​ ശേഷമാണ്​ രാജ്യം വീണ്ടും ജനാധിപത്യത്തി​​െൻറ മാർഗത്തിലേക്ക്​ നീങ്ങുന്നത്​.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ 3,00000 സുരക്ഷ സൈനികരെയാണ്​ വിന്യസിച്ചിരിക്കുന്നത്​. രാജ്യത്തെ വടക്കൻ മേഖലയിൽ ഞായറാഴ്​ച തെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ ദക്ഷിണ മേഖലയിൽ ഡിസംബർ ഏഴിനാണ്​ വോ​െട്ടടുപ്പ്​.

Tags:    
News Summary - Nepal closes border with China, India ahead of 26 November general polls-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.