Posted On
date_range Updated On
date_range നെഫിയു റിയോ നാഗാലാൻറ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കൊഹിമ: നാഗാലാൻറ് മുഖ്യമന്ത്രിയായി ബി.ജെ.പി പിന്തുണയോടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി നേതാവ് നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊഹിമയിൽ പൊതുജനങ്ങളെ സാക്ഷിയാക്കി ഗവർണർ പി.ബി ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ,കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബി.ജെ.പി നേതാവ് വൈ. പാറ്റൺ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് നെഫിയു റിയോ നാഗാലാൻറ് മുഖ്യമന്ത്രിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.