Posted On
date_range Updated On
date_range വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയൽവാസി തീകൊളുത്തി
പട്ന: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയൽവാസി തീകൊളുത്തി. ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് സംഭവം.
പ്രതിയായ സിക്കന്തർ യാദവിനെതിരെ െപാലീസ് കേസെടുത്തു. സിക്കന്തറിന്‍റെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. കളിക്കുന്നതിനിടെ അബദ്ധത്തിൽ പെൺകുട്ടി വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തു. ഇതുകണ്ടതോടെ സിക്കന്തറും ഭാര്യയും മകളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. ശേഷം പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിക്കന്തർ യാദവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും ഡി.എസ്.പി നിഷിദ് പ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.