നെഹ്റു അറിയപ്പെട്ടത് പ്രവൃത്തികളിലൂടെ -രാഹുൽ ഗാന്ധി

ന്യുഡൽഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്റു അറിയപ്പെട്ടിരുന്നത് പേര് കാരണം മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളിൽ കൂടിയാണെന്ന് രാഹുല്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാണ് കേന്ദ്ര സർക്കാർ മാറ്റിയത്. 77-ാം സ്വാതന്ത്ര്യ ദിനത്തിലാണ് പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി നെഹ്റുവിയന്‍ പൈതൃകത്തെ വളച്ചൊടിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

ജൂണിൽ എന്‍.എം.എം.എല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. വിവിധ വെല്ലുവിളികളിലൂടെ രാജ്യത്തെ നയിച്ചതിന്റെയും പുരോഗതി ഉറപ്പാക്കിയതിന്റെയും കഥ പറയുന്ന മ്യൂസിയമാണ്.

എല്ലാ പ്രധാനമന്ത്രിമാരെയും നാം അംഗീകരിക്കുന്നു. സ്ഥാപന സ്മരണയെ ജനാധിപത്യവല്‍ക്കരിക്കുന്നു എന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതികരിച്ചത്.

Tags:    
News Summary - Nehru known for his works, not just name, Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.