നെഹ്​റുവി​െൻറ തെറ്റുകൾ എഴുതുക, ബി.ജെ.പി ചിഹ്നം വരക്കുക; പ്ലസ്​ടു പരീക്ഷയിലെ ചോദ്യങ്ങൾ വിവാദമാകുന്നു

ഇംഫാൽ: മണിപ്പൂർ പ്ലസ്​ടു പരീക്ഷയിലെ പൊളിറ്റിക്കൽ സയൻസ്​ ചോദ്യങ്ങൾ വിവാദമാകുന്നു. രാഷ്​്ട്രനിർമാണത്തിൽ നെ ഹ്​റുവിന്​ സംഭവിച്ച നാലുതെറ്റുകൾ എഴുതുക, ബി​.ജെ.പി ചിഹ്നമായ താമര വരക്കുക എന്നീ ചോദ്യങ്ങളെക്കുറിച്ചാണ്​ ആക്ഷ േപമുയർന്നത്​. ചോദ്യ​േപപ്പർ കുട്ടികളിലേക്ക്​ രാഷ്​ട്രീയം ഒളിച്ചുകടത്താനുള്ള തന്ത്രമാണെന്ന്​ കോൺഗ്രസ്​ പ്രതികരിച്ചു.

സംഭവത്തിൽ ബി​.ജെ.പിക്ക്​ യാതൊരു പങ്കുമില്ലെന്നും ബന്ധപ്പെട്ട വകുപ്പാണ്​ ചോദ്യങ്ങൾ തയ്യാറാക്കു​ന്ന​െതന്നും ബി.ജെ.പി വക്താവ്​ ചോങ്​തം ബിജോയ്​ അറിയിച്ചു. അതേസമയം ചോദ്യങ്ങൾ സിലബസിൽ തന്നെയുള്ളതാണെന്നാണ്​ ഹയർ സെക്കണ്ടറി എജുക്കേഷൻ ചെയർമാൻ മഹേന്ദ്ര സിങ്ങി​​െൻറ വിശദീകരണം.

മണിപ്പൂരിൽ ബീരേൻ സിങ്ങി​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ്​ അധികാരത്തിലുള്ളത്​. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ്​ വലിയ ഒറ്റകക്ഷിയായതെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപവത്​കരിക്കുകയായിരുന്നു.

Tags:    
News Summary - nehru bjp inc manipur exam india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.