ജയ്പുർ: മെഡിക്കൽ, ഡെൻറൽ അഖിലേന്ത്യ പരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് പണം തട്ടിയ സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ രാജസ്ഥാൻ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തു.
പത്തു വിദ്യാർഥികളിൽനിന്ന് അഞ്ചു ലക്ഷം രൂപ വീതമാണ് സംഘം വാങ്ങിയത്. ഇവർ ശനിയാഴ്ച വിദ്യാർഥികൾക്ക് ചോദ്യപേപ്പർ നൽകിയിരുന്നുവെങ്കിലും അവ വ്യാജമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജയ്പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 13 വിദ്യാർഥികളെ കസ്റ്റഡിയിലെടുെത്തങ്കിലും ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ബിഹാർ കേന്ദ്രമാക്കിയ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പ്രത്യേക സംഘത്തിലെ അഡീഷനൽ ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.