നീറ്റ്: സി.ബി.എസ്.ഇയുടെ ഹരജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വിലക്കിയ ഹൈകോടതി ഉത്തരവുകൾക്കെതിരെ സി.ബി.എസ്.ഇ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരീക്ഷക്കും പ്രാദേശിക ഭാഷകളിലുള്ള പരീക്ഷകൾക്കും വ്യത്യസ്ത ചോദ്യ പേപ്പറുകൾ നൽകിയത് ചോദ്യം ചെയ്ത ഹരജികളിൽ മദ്രാസ്, ഗുജറാത്ത് ഹൈകോടതികളാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് നീക്കി ഫലം പുറത്തു വിടാൻ അനുവദിക്കണമെന്നും ഹൈകോടതികളിലെ നടപടികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നുമാണ് സി.ബി.എസ്.ഇയുടെ ആവശ്യം.
 

Tags:    
News Summary - NEET 2017: CBSE Plea on Declaration of Result in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.