ഇന്ത്യയിലേക്ക്​ തിരിച്ചയച്ചാൽ ആത്​മഹത്യ ചെയ്യുമെന്ന്​ നീരവ്​ മോദി

ലണ്ടൻ: ഇന്ത്യയിലേക്ക്​ തിരിച്ചയക്കാനുള്ള ഉത്തരവിട്ടാൽ ആത്​മഹത്യ ചെയ്യുമെന്ന്​ യു.കെ കോടതിയിൽ വിവാദ വ്യവസാ യി നീരവ്​ മോദി. ജാമ്യാപേക്ഷ വീണ്ടും തള്ളിയതിന്​ പിന്നാലെയാണ്​ നീരവ്​ മോദിയുടെ പരാമർശം. 4 മില്യൺ പൗണ്ട്​ സെക് യുരിറ്റിയായി നൽകാമെന്നും​ വീട്ടുതടങ്കലിൽ കഴിയാമെന്നും​ നീരവ്​ മോദി യു.കെ കോടതിയെ അറിയിച്ചിരുന്നു.

പഞ്ചാബ്​ നാഷണൽ ബാങ്കിലെ തട്ടിപ്പ്​ കേസിൽ നീരവ്​ മോദിയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജിയിലാണ്​ യു.കെ കോടതിയിൽ വാദം പുരോഗമിക്കുന്നത്​. വെസ്​റ്റ്​മിനിസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിയിലാണ്​ കേസ്​ നടക്കുന്നത്​. നാലാം തവണയും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

സൗത്ത്​-വെസ്​റ്റ്​ ലണ്ടൻ ജയിലിലാണ്​ നിലവിൽ നീരവ്​ മോദി കഴിയുന്നത്​. ഡിസംബർ നാലിനാണ്​ നീരവ്​ മോദിയുടെ കേസ്​ പരിഗണിക്കുക.

Tags:    
News Summary - Neerav modi in uk court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.