ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യം കൈവരിച്ച നേട്ടം അമിത ആത്മവിശ്വാസമായി മാറരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന്‍റെ രണ്ടാം വരവിനെ തടയാൻ ത്വരിതനടപടിയുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടൈൻമെന്‍റ് സോണുകൾ സൃഷ്ടിക്കുക, ടെസ്റ്റിങ് വർധിപ്പിക്കുക, മാസ്ക് ഉപയോഗം വ്യാപിപ്പിക്കുക എന്നിവയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ കോവിഡിന്‍റെ രണ്ടാം വരവിനെ തടഞ്ഞില്ലെങ്കിൽ അത് രാജ്യം മുഴുവനും വ്യാപിക്കും. കോവിഡിനെ തടയാനായി ത്വരിതഗതിയിലുള്ള നടപടികൾ ആവശ്യമാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം. ചെറു നഗരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോദി ആവശ്യപ്പെട്ടു. വാക്സിൻ പാഴാക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.