ന്യൂഡൽഹി: രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്നതിന് പിന്നാലെ ഇന്ത്യയിൽ കോവിഡ് രോഗികൾ 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,987 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,872 പേർ കോവിഡ് മൂലം ഇന്ത്യയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
ഇന്ത്യയിൽ 34,000 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 37.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികൾ ഏറ്റവും കൂടുതൽ. 30,706 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. പതിനായിരത്തിലധികം രോഗികളുള്ള ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, മൂന്നാം ഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ കേന്ദ്രസർക്കാർ നാലാം ഘട്ട ലോക്ഡൗണിനുള്ള മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കും. രാജ്യത്തെ റെഡ്സോൺ മേഖലകൾ ചുരുക്കിയേക്കുമെന്നാണ് സൂചന. 30 നഗരങ്ങളിൽ മാത്രമാവും കടുത്ത നിയന്ത്രണങ്ങൾ തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.