പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന്​​ മോദി

ന്യൂഡൽഹി: 2019​െല ലോക്​സഭ തെരഞ്ഞെടുപ്പിൽ പിന്തുണച്ചവരെയും അല്ലാത്തവരെയും ജനപ്രതിനിധികൾ ഒപ്പം നിറുത്തണമെന്ന ്​ പ്രധാനമന്ത്രി നരേന്ദ്രമോദി. മതിലുകൾ പൊളിച്ച്​ ഹൃദയങ്ങൾ തമ്മിൽ ഒന്നായ വർഷമാണ്​ 2019. തെരഞ്ഞെടുപ്പ്​ വിജയത്ത ിൽ പാർട്ടി പ്രവർത്തകരോടും ഘടകകക്ഷികളോട്​ നന്ദി പറയുന്നു. വലിയ ഉത്തരവാദിത്തമാണ്​ രാജ്യം ഏൽപ്പിച്ചിട്ടുള്ളത്​. എൻ.ഡി.എ ഘടകകക്ഷികളെ ഒരുമിച്ച്​ കൊണ്ടു പോകാൻ ശ്രമിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.​

നരേന്ദ്രമോദിയെ പാർലമ​​​​െൻററി പാർട്ടി നേതാവായി എൻ.ഡി.എ യോഗം തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായാണ്​ മോദിയുടെ പേര്​ നിർദേശിച്ചത്​. രാജ്​നാഥ്​ സിങ്​ പിന്താങ്ങി. സർക്കാർ രൂപീകരണത്തിന്​ അവകാശവാദമുന്നയിച്ച്​ മോദി ഇന്ന്​ തന്നെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദുമായി കൂടികാഴ്​ച നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

നരേന്ദ്രമോദിയെ എൻ.ഡി.എ പാർലമ​​​​െൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതിൽ മുന്നണി ഘടകകക്ഷികളോട്​ നന്ദിയറിയിക്കുന്നതായി ​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ പറഞ്ഞു. അടുത്തയാഴ്​ച രണ്ടാം എൻ.ഡി.എ സർക്കാറിൻെറ സത്യപ്രതിജ്ഞ നടത്തുന്നതിനുള്ള നീക്കങ്ങളുമായിട്ടാണ്​ ബി.ജെ.പി മുന്നോട്ട്​ പോവുന്നത്​.

Tags:    
News Summary - NDA elects Narendra Modi as its leader-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.