ദിസ്പൂർ: അസമിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ സഖ്യം മുന്നേറുന്നു. ഇതുവരെ 50 ശതമാനത്തിന് മുകളിൽ സീറ്റുകളിലാണ് എന്‍.ഡി.എക്ക് മേൽക്കൈ. അസമിൽ ഭൂരിപക്ഷം നേടുന്നതിന് 64 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പി 78 സീറ്റിലാണ് മുന്നേറുന്നത്. 24 സീറ്റുകളുമായി കോൺഗ്രസ് പിന്നിലാണ്. ബോഡോലാൻഡ് പീപിൾസ് ഫ്രണ്ട് 10 ഇടത്തും അസം ഗണ പരിഷത്ത് ഒമ്പതിടത്തും ലീഡ് ചെയ്യുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് തുടങ്ങിയവർ മത്സരിച്ച മണ്ഡലങ്ങളിലുൾപ്പെടെ ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണുള്ളത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 126 മണ്ഡലങ്ങളിൽ 85 മുതൽ 95 വരെ സീറ്റുകൾ എന്‍.ഡി.എ സഖ്യം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നിരുന്നു. 85.38 ശതമാനമായിരുന്നു അസമിലെ പോളിങ്. 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിന് 75 സീറ്റുകളാണ് ലഭിച്ചത്. അതേസമയം കോൺഗ്രസ് സഖ്യത്തിന് 50 സീറ്റുകൾ മാത്രമാണ് അന്ന് നേടാനായത്. ഒരു സീറ്റ് സ്വതന്ത്രനും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.