അജിത് പവാറിനെ എൻ.സി.പി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി

മുംബൈ: കാലുമാറി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത്​ പവാറിനെ എൻ.സി.പി നിയമസഭ കക്ഷി നേതാവ്​ പദവിയിൽനിന്ന്​ ഒഴിവാക്ക ി. ശനിയാഴ്​ച വൈകീട്ട് വൈ.ബി ചവാൻ സ​െൻററിൽ നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ്​ നടപടി. വിപ്പ്​ നൽകാനുള്ള അധികാരവും എടുത്തുമാറ്റി. പുതിയ നേതാവിനെ തെര​െഞ്ഞടുക്കുന്നതുവരെ പാർട്ടി സംസ്​ഥാന അധ്യക്ഷനും എം.എൽ.എയുമായ ജയന്ത്​ പാട്ടീലിനാണ്​ താൽകാലിക ചുമതല.

എന്നാൽ, അജിത്​ പവാറിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയിട്ടില്ല. സുനിൽ തട്​കരെ, ദിലീപ്​ വൽസെ പാട്ടീൽ തുടങ്ങിയ മുതിർന്ന നേതാക്കളെ രംഗത്തിറക്കി അജിതിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സജീവമാണ്​. അജിത്​ പാർട്ടി നയങ്ങൾ ലംഘിച്ചതായി എം.എൽ.എമാരുടെ പ്രമേയത്തിൽ ആരോപിച്ചു.

Tags:    
News Summary - NCP sacks Ajit Pawar as legislative party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.