മുംബൈ: കള്ളപ്പണ കേസിൽ ഒരു വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ എൻ.സി.പി എം.എൽ.എ നവാബ് മാലിക് മഹാരാഷ്ട്ര നിയമസഭയിൽ അജിത് പവാറിന്റെ വിമതപക്ഷത്തിനൊപ്പം. അജിത് പവാറിന്റെ വിമത നീക്കത്തിന് ശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് നവാബ് മാലികിന് ചികിത്സക്ക് വേണ്ടി സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയിലും ബോംബെ ഹൈകോടതിയിലും മാലികിന്റെ ജാമ്യത്തെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ ജാമ്യത്തെ എതിർത്തിരുന്നില്ല.
മാലികിനെ ‘രാജ്യദ്രോഹി’ എന്ന് വിളിക്കുകയും ഒപ്പമിരിക്കില്ലെന്ന് പറയുകയും ചെയ്ത മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ഭരണപക്ഷത്ത് മാലികിനെ ഇരുത്തിയതിനെ ഉദ്ധവ് താക്കറെ പക്ഷ ശിവസേന സഭയിൽ ചോദ്യം ചെയ്തു.
മാലിക് അറസ്റ്റിലായപ്പോൾ അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടെന്ന് നിലപാടെടുത്തവർ അതിന് ആദ്യം മറുപടിപറയണമെന്ന് ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തിരിച്ചടിച്ചു. അതേസമയം, എൻ.സി.പി എം.എൽ.എമാരെയെല്ലാം ഒറ്റപാർട്ടിയായിട്ടാണ് സ്പീക്കർ കാണുന്നത്. അതിനാൽ, ഇരുപക്ഷത്തിനും വെവ്വേറെ സീറ്റ് നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.