ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി മന്ത്രി ദേശീയപതാക ഉയർത്തുന്നതിനെതിരെ പ്രതിഷേധം

ചണ്ഡിഗഡ്: ലൈംഗികാരോപണം നേരിടുന്ന ഹരിയാനയിലെ ബി.ജെ.പി മന്ത്രി സന്ദീപ് സിങ് ദേശീയപതാക ഉയർത്തുന്നതിനെതിരെ പ്രതിഷേധം. എൻ.സി.പി വിദ്യാർഥി വിഭാഗം ദേശീയ അധ്യക്ഷ സോണിയ ധുഹാനാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മന്ത്രിക്ക് മുമ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സോണിയയെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സോണിയയെ പുരുഷ പൊലീസ് കൈയ്യേറ്റം ചെയ്യുകയും വലിച്ചിഴച്ച് സ്ഥലത്ത് നിന്നും നീക്കിയതും പ്രതിഷേധത്തിന് വഴിവെച്ചു.

കഴിഞ്ഞ മാസമാണ് മന്ത്രി സന്ദീപ് സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വനിത കോച്ച് പരാതി നൽകിയത്. ഇതിന് പിന്നാലെ മന്ത്രി സന്ദീപ് സിങ്ങിന് കായിക വകുപ്പ് ഒഴിയേണ്ടി വന്നു. പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്താൻ മന്ത്രി സ്വന്തം മണ്ഡലത്തിലെത്തിയത്.

Tags:    
News Summary - NCP Leader Sonia Duhan shouts slogans against Haryana minister Sandeep Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.