Posted On
date_range Updated On
date_range ഛത്തിസ്ഗഢിൽ നാല് നക്സലുകൾ കീഴടങ്ങി
ദണ്ഡെവാഡ: ഛത്തിസ്ഗഢിലെ ദണ്ഡെവാഡ ജില്ലയിൽ ദമ്പതികൾ ഉൾപ്പെടെ നാല് നക്സലുകൾ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. ദമ്പതികളെ കൂടാതെ കീഴടങ്ങിയ രണ്ടുപേരും വനിതകളാണ്. നാലുപേരുടെയുംകൂടി തലക്ക് സർക്കാർ 20 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതോടെ, നക്സലുകളെ സമാധാന പാതയിലേക്ക് കൊണ്ടുവരാൻ 2020 ജൂണിൽ ‘വീട്ടിലേക്ക് മടങ്ങുക’ കാമ്പയിൻ ആരംഭിച്ചതിനു ശേഷം 872 നക്സലുകൾ കീഴടങ്ങിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.