Posted On
date_range Updated On
date_range പൊലീസിന് വിവരം ചോർത്തുന്നവരെന്ന് സംശയം; രണ്ടു ഗ്രാമീണരെ നക്സലുകൾ വധിച്ചു
ബലാഘട്ട്(മധ്യപ്രദേശ്): മധ്യപ്രദേശിലെ ബലാഘട്ട് ജില്ലയിൽ രണ്ടു ഗ്രാമീണരെ നക്സലുകൾ വെടിവെച്ചുകൊന്നു. സന്തോഷ് (48), ജഗദീഷ് യാദവ് (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവർ പൊലീസിന് വിവരം ചോർത്തുന്നവരാണെന്ന് കരുതിയാണ് കൊലയെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
തങ്ങളെ ഒറ്റുന്നവരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിക്കുന്ന ലഘുലേഖകൾ അക്രമികൾ വിതരണം ചെയ്തു. നക്സൽ നടപടിയെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.