ന്യൂഡൽഹി: നാവികസേനയുടെ മിഗ് -29കെ വിമാനം തകർന്ന് വീണു. പതിവ് പരിശോധനങ്ങളുടെ ഭാഗമായി പറക്കുന്നതിനിടെയാണ് വിമാനം ഗോവൻ കടൽ തീരത്ത് തകർന്നുവീണത്. പൈലറ്റ് രക്ഷപ്പെട്ടതായി നാവികസേന വക്താവ് അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ അന്വേഷണം നടത്താൻ നാവിക സേനയുടെ ബോർഡ് ഓഫ് എൻക്വയറി (ബി.ഒ.ഐ) ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ 2020 നവംബറിൽ മിഗ് -29കെ വിമാനം തകർന്ന് പൈലറ്റ് മരിച്ചിരുന്നു. അതേ വർഷം പക്ഷികൾ ഇടിച്ചതിനെ തുടർന്ന് മറ്റൊരു മിഗ് -29കെ വിമാനവും തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.