തോക്കുകൾക്കായി ഇന്ത്യൻ സ്വകാര്യ കമ്പനിക്ക്​ ഓർഡർ നൽകി നാവികസേന

ന്യൂഡൽഹി: തോക്കുകൾക്കായി ഇന്ത്യൻ സ്വകാര്യ കമ്പനിക്ക്​ ഒാർഡർ നൽകി നാവികസേന. പി.എൽ.ആർ സിസ്റ്റംസ്​ എന്ന കമ്പനിക്കായി ഇസ്രായേലി മാസ്​ദാ 9 എം.എം പിസ്റ്റലുകൾ നൽകുന്നതിനുള്ള ഓർഡർ നാവികസേന നൽകിയത്​. നാവികസേനയുടെ ഉന്നത കമാൻഡർ സംഘമായ മാർകോസിന്​ വേണ്ടിയാണ്​ ഓർഡർ.

ഇതാദ്യമായാണ്​ പ്രതിരോധ മേഖലയിൽ നിന്നും ആയുധം വാങ്ങുന്നതിനായി ഇന്ത്യൻ സ്വകാര്യ കമ്പനിക്ക്​ ഓർഡർ നൽകുന്നത്​. 500ഓളം പിസ്റ്റലുകളാണ്​ പി.എൽ.ആർ സിസ്റ്റം നാവികസേനക്ക്​ കൈമാറുക.

പി.എൽ.ആർ സിസ്റ്റം എന്ന കമ്പനിക്ക്​ ഇസ്രായേൽ വെപ്പൺ ഇൻഡസ്​ട്രീസുമായും ബന്ധമുണ്ട്​. ഗ്വാളിയോറിലായിരിക്കും നിർമ്മാണശാല. അടുത്ത വർഷമായിരിക്കും തോക്കുകളുടെ ഡെലിവറി നടത്തുക.

Tags:    
News Summary - Navy gives private firm first defence order for India-made lsraeli pistols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.