ദേശീയ പൗരത്വ രജിസ്​റ്റർ; ചോദ്യാവലി അന്തിമ രൂപത്തിലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്​റ്റർ ചോദ്യാവലി അന്തിമരൂപത്തിൽ തയാറാക്കിയതായി ​രജിസ്​ട്രാർ ജനറലി​െൻറ ഒാഫിസ്. 2021ൽ ആദ്യഘട്ട സെൻസസ്​ ആരംഭിക്കുന്ന ദിവസം ഏതാണെന്ന്​ അറിയില്ലെന്നും ഓഫിസ്​ വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം 'ദ ഹിന്ദു' ദിനപത്രം നൽകിയ അപേക്ഷയിലാണ്​ രജിസ്​ട്രാർ ജനറലി​െൻറ മറുപടി. 2021 ആദ്യ ഘട്ട ​സെൻസസി​െൻറ പ്രതീക്ഷിത തിയതിയും 2020 ഏപ്രിൽ ഒന്നിന്​ ആരംഭിക്കാനിരുന്ന എൻ.പി.ആറി​െൻറ അപ്​ഡേറ്റും ചോദിച്ചായിരുന്നു വിവരാവകാശം.

എൻ.പി.ആറി​െൻറ ആദ്യഘട്ടത്തി​െൻറ സെൻസസ്​ ഏപ്രിൽ ​-സെപ്​റ്റംബർ മാസത്തിൽ നടത്താനായിരുന്നു തീരുമാനം. ഇതിൽ മേഘാലയ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്​, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ സെൻസസ്​ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​. കോവിഡ്​ 19​ വ്യാപനത്തെ തുടർന്ന്​ നടപടി നീട്ടിവെക്കുകയായിരുന്നു. നവംബർ 17ന്​ ലഭിച്ച വിവരാവകാശ പ്രകാരം എൻ.പി.ആറി​െൻറ ഷെഡ്യൂൾ ഇതുവരെ അന്തിമമായി​ട്ടില്ലെന്നും പറയുന്നു.

കേ​​ന്ദ്രസർക്കാറി​െൻറ ദേശീയ പൗരത്വ രജിസ്​റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെ 13 സംസ്​ഥാനങ്ങളും കേ​ന്ദ്രഭരണ പ്രദേശങ്ങളും രംഗത്തെത്തിയിരുന്നു.

2003ലെ പൗരത്വ നിയമം അനുസരിച്ച്​ ഇന്ത്യൻ പൗരന്മാരുടെ പൗരത്വ രജിസ്​റ്റർ തയാറാക്കുന്നതി​െൻറ ആദ്യപടിയാണ്​ എൻ.പി.ആർ. എൻ.പി.ആറിൽ കൂടുതൽ വിവരങ്ങൾ ആരായുന്നതിനെതിരെ പശ്ചിമ ബംഗാൾ, രാജസ്​ഥാൻ തുടങ്ങിയ സംസ്​ഥാനങ്ങൾ രംഗത്തുവന്നിരുന്നു. പിതാവി​െൻറയും മാതാവി​െൻറയും ജനനതീയതി, ജനന സ്​ഥലം, മാതൃഭാഷ തുടങ്ങിയ ചോദ്യങ്ങൾ വിവാദങ്ങൾ സൃഷ്​ടിച്ചിരുന്നു.

2019 ഡിസംബർ 11നാണ്​ പാർലമെൻറ്​ സി.എ.എ പാസാക്കുന്നത്​. മതപരമായ വിവേചനം നിയമവിധേയമാക്കുന്ന​ സി.എ.എക്കെതിരെ​ ഇന്ത്യയിൽ വൻ​പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - National Population Register Questionnaire is being finalised says Registrar General of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.