ട്വിറ്ററിനെതിരെ പോക്സോ കേസെടുക്കാൻ ബാലാവകാശ കമീഷൻ നിർദേശം

ന്യൂഡൽഹി: ട്വിറ്ററിനെതിരെ പോക്സോ കേസെടുക്കാൻ ദേശീയ ബാലാവകാശ കമീഷൻ നിർദേശം. ഡൽഹി പൊലീസിനാണ് ബാലാവകാശ കമീഷൻ നിർദേശം നൽകിയത്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളുടെ ലിങ്കുകൾ ട്വിറ്റിലുണ്ടെന്ന പരാതിയിലാണ് കമീഷന്‍റെ നടപടി.

ട്വിറ്ററിനോട് ചില വിവരങ്ങൾ ആരാഞ്ഞപ്പോൾ തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ബാലാവകാശ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ട്വിറ്ററിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നാണ് വിവരം.

ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്ന് ഐ.ടി മന്ത്രാലയത്തോട് ബാലാവകാശ കമീഷൻ നിർദേശിച്ചു. കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെന്ന് സ്ഥിരീകരിച്ച ശേഷം മാത്രം ട്വിറ്ററിന്‍റെ വിലക്ക് നീക്കിയാൽ മതിയാകും. വിഷയത്തിൽ ഐ.ടി മന്ത്രാലയം ഇടപെടണമെന്നും ബാലാവകാശ കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - National Child Rights Commission directs to file pocso case against Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.