അടുത്തത് ദേശീയഗാനം; കേട്ടത് മറ്റൊരു ഗാനം; ഞെട്ടി രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പരിപാടിയിൽ ദേശീയ ഗാനത്തിന് പകരം കുറച്ച് നേരം മറ്റൊരു ഗാനം പ്ലേ ചെയ്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം നടന്നത്.

വാഷിമിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനൊടുവിൽ ദേശീയ ഗാനം ആലപിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ശേഷം രാഹുൽ ഗാന്ധിയും മൈക്കിലൂടെ ദേശീയ ഗാനം ആലപിക്കുന്നതായി അറിയിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ആദരസൂചകമായി എഴുന്നേറ്റു നിൽക്കുകയും ചെയ്തു. അതിനിടയിലാണ് അബദ്ധത്തിൽ മറ്റൊരു ഗാനം മുഴങ്ങിയത്. തുടർന്ന് രാഹുൽ ഗാന്ധി നേതാക്കളോട് ആംഗ്യം കാട്ടി സംഗീതം നിർത്താൻ പറയുന്നത് വീഡിയോയിൽ കാണാം. പിന്നീട് വേദിയിൽ ജനഗണമന മുഴങ്ങി...

വീഡിയോ വൈറലായതോടെ ബി.ജെ.പി നേതാക്കൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്തെത്തി. 'പപ്പു കാ കോമഡി സർകസ്' എന്നായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി നേതാവ് നിതേഷ് റാണെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. തമിഴ്‌നാട് ബി.ജെ.പി നേതാവ് അമർ പ്രസാദ് റെഡ്ഡിയും ഇതേ വീഡിയോ പങ്കുവെച്ച് 'രാഹുൽ ഗാന്ധി, ഇതെന്താണ്?', എന്ന് ചോദിച്ചു. എന്നാൽ ഇതിനെകുറിച്ച് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.       

Tags:    
News Summary - National anthem blooper, rahul gandhi on stage, complete confusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.