കോടതികളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: സിനിമശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവിനുപുറകേ, കോടതികളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി സാങ്കേതിക തെറ്റ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

സിനിമഹാളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ഭേദഗതി ചെയ്ത് രാജ്യത്തെ എല്ലാ കോടതികളിലും നടപടി തുടങ്ങും മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹരജിക്കാരനായ അഡ്വ. അശ്വിനി കുമാറിന്‍െറ ആവശ്യം. ഇത് സാഹോദര്യവും ദേശീയോദ്ഗ്രഥനവും വളര്‍ത്തുമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അറ്റോണി ജനറലിനോട് ചോദിച്ചു.

അപേക്ഷ ഉചിതമായ ഫോര്‍മാറ്റിലല്ല എന്നായിരുന്നു അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ മറുപടി. ഉചിതമായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കട്ടെ എന്ന എ.ജിയുടെ നിര്‍ദേശം സ്വീകരിച്ച് ബെഞ്ച് ഹരജി തള്ളി. എന്നാല്‍, തെറ്റ് തിരുത്തി വീണ്ടും അപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

 

Tags:    
News Summary - natinal anthem in court: request rejected by supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.