വാഹനത്തിനു മുന്നിലേക്ക് കാട്ടു മൃഗം ചാടി; അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് രാകേഷ് ടിക്കായത്ത്

ലക്നോ: യു.പിയിലെ മുസാഫർനഗറിൽ ഒരു കാട്ടുമൃഗം വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ കർഷക നേതാവായ രാകേഷ് ടിക്കായത്ത് പരിക്കേൽക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. മുസാഫർനഗർ ജില്ലയിലെ മീർപൂർ ബൈപാസ് റോഡിന് സമീപമാണ് അപകടം.

പെട്ടെന്ന് റോഡിൽ പ്രത്യക്ഷപ്പെട്ട ‘നീൽഗായ്’ എന്നറിയപ്പെടുന്ന കാട്ടുപോത്തിനു സമാനമായ മൃഗം അദ്ദേഹത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നു. എന്നാൽ, ടിക്കായത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃഗം തെറ്റായ വശത്ത് നിന്ന് ചാടി തന്റെ വാഹനത്തിൽ ഇടിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ടിക്കായത്ത് പറഞ്ഞു.

‘ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അത് അധിക സുരക്ഷ നൽകി. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം. വാഹനം ചെറുതായിരുന്നെങ്കിലോ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലായിരുന്നെങ്കിലോ നാശനഷ്ടങ്ങൾ കൂടുതലാകുമായിരുന്നു. കൂടെയുണ്ടായിരുന്ന ഗൺമാന് ചെറിയ പരിക്കുകൾ മാത്രമേ പറ്റിയുള്ളൂ. വന്യമൃഗങ്ങൾ അതിവേഗത്തിലാണ് സഞ്ചരിക്കുക’- ടിക്കായത്ത് പറഞ്ഞു. അമിത വേഗതയിൽ വാഹനമോടിക്കരുതെന്നുംഅദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു.

വിവരമറിഞ്ഞ് യു.പി മന്ത്രി കപിൽ ദേവ് അഗർവാളും മുസാഫർനഗർ ലോക്‌സഭാ എം.പി ഹരേന്ദ്ര സിങ് മാലിക്കും ടിക്കായത്തിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.





Tags:    
News Summary - Narrow escape for Rakesh Tikait as car collides with nilgai in UP's Muzaffarnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.