ന്യൂഡൽഹി: ഭാര്യമാരെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുന്ന ഭർത്താക്കന്മാരെ ജയിലിലടക്കാൻ നിയമമുണ്ടാക്കുന്ന കേന് ദ്ര സർക്കാർ ഒരു തലാഖും ചൊല്ലാെത സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് പ്രത ിപക്ഷ നേതാക്കൾ രാജ്യസഭയിൽ േചാദിച്ചു.
കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും സമാജ്വാദി പാർട്ടി നേതാവ ് ജാവേദ് അലിഖാനുമാണ് നിയമമന്ത്രിയോട് ഇൗ ചോദ്യമുന്നയിച്ചത്. രാജ്യത്തിെൻറ പ്രധാന സേവകൻ പ്രധാന സേവികക്ക് നീതി ലഭ്യമാക്കുമോ എന്ന് ദിഗ്വിജയ് സിങ് ചോദിച്ചു. ബി.ജെ.പിയിൽ നിയമമന്ത്രിക്ക് താഴെയായിരുന്ന ചില നേതാക്കൾ പാർട്ടിയുടെ മുകളിലെത്തുകയും ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് ശിക്ഷ നൽകുമോ എന്നും സിങ് ആരാഞ്ഞു.
രാജ്യത്ത് 20 ലക്ഷം ഹിന്ദു സ്ത്രീകളാണ് വിവാഹമോചനം പോലും നടത്താെത ഭർത്താക്കന്മാർ ഉപേക്ഷിച്ച് അനാഥരായി കഴിയുന്നത്. അവർക്കുവേണ്ടി പ്രത്യേക നിയമം കൊണ്ടുവരുമോ എന്ന് േചാദിച്ച ദിഗ് വിജയ് സിങ് ഹിന്ദു-മുസ്ലിം കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇൗ നിയമനിർമാണമെന്ന് കുറ്റപ്പെടുത്തി.
ബില്ലിനെ താൻ അനുകൂലിക്കുന്നുവെങ്കിലും മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കുന്നതാണ് എതിർക്കുന്നതെന്ന് ചർച്ചക്ക് തുടക്കമിട്ട ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് വനിത നേതാവ് അമീ യാജ്നിക് പറഞ്ഞു. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് അടക്കം മറ്റു പല പ്രതിപക്ഷ നേതാക്കളും ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗങ്ങളിൽ ഒളിയെമ്പയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.